
കൊല്ലം: സീരിയലില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം, മൂതാക്കര ഇൻഫന്റ് ജീസസ് 79-ല്‍ രാഹുലി(30)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ: കേരളത്തിൽ നിന്നും അർഹരായത് 9 പേർ
കഴിഞ്ഞ ജൂണിലാണ് കേസിനാസ്ദമായ സംഭവം നടന്നത്. സീരിയലില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നാലെ മൊബെെല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കരസ്ഥമാക്കി. ശേഷം ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി കൊല്ലം ബെെപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. രാഹുല്‍ പിന്നീടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലെെംഗികാതിക്രമം നടത്തിയിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഇൻസ്‌പെക്ടര്‍ ഫയാസിന്റെ നിര്‍ദേശാനുസരണം എസ് ഐ സാജൻ, എ എസ് ഐ കൃഷ്ണകുമാര്‍, രാജേഷ്, എസ് സി പി ഒ ഷാനവാസ്, സി പി ഒ സുമ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments