Latest NewsElection NewsKerala

സുരേഷ് ഗോപിയുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കളക്ടര്‍ അനുപമ

തൃശ്ശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ നിലപാട് വ്യക്തമാക്കി കളക്ടര്‍ടിവി അനുപമ. സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നടപടിയുടെ കാര്യം വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ പറഞ്ഞു.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അനുപമ വ്യക്തമക്കി.

തൃശൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ ‘അയ്യന്‍’ പരാമര്‍ശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടര്‍ ചട്ടലംഘനനോട്ടീസ് നല്‍കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് സുരേഷ് ഗോപി പാലിച്ചില്ലെന്നാണ് പരാതി.

എന്നാൽ, ശബരിമല എന്നത് ഒരു സ്ഥലം മാത്രമാണെന്നും തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ ചൂണ്ടിക്കാണിക്കുന്നത് പോലെ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി നൽകി. പ്രഥമ ദൃഷ്ട്യാ സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി ബോധ്യപ്പെട്ടുവെന്ന് ടി. വി അനുപമയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി നൽകിയ വിശദീകരണം കളക്ടർ പരിശോധിക്കുമെന്ന് മീണ പറഞ്ഞിരുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button