പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്തെത്തി. കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണിയെന്ന് മന്ത്രി ആരോപിച്ചു. പത്തനംതിട്ട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.വൈ.എഫ് സംഘടിപ്പിച്ച യൂത്ത്പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മണി. അമ്മയേയും മകനേയും ഉപദേശിച്ച് ഒരു പരുവത്തിലാക്കി. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ എങ്ങനെ രണ്ടാമനായി എന്നത് പരിശോധിച്ചാല്‍ അറിയാമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
Post Your Comments