KeralaLatest News

അടിച്ചാൽ ശക്തമായി തിരിച്ചടിക്കണം, ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്ന് എംഎം മണി

മറയൂർ: വീണ്ടും വിവാദ പ്രസം​ഗവുമായി സിപിഎം നേതാവ് എംഎം മണി എംഎൽഎ. അടിച്ചാൽ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസം​ഗം.

പാർട്ടിയുടെ കൂടെനിന്നാൽ കേസുകളിൽ പ്രതികളാകുമെന്ന മുന്നറിയിപ്പും എംഎം മണി നൽകുന്നുണ്ട്. ധൈര്യമുള്ളവർ മാത്രം പാർട്ടിയിൽ നിന്നാൽ മതിയെന്നും അദ്ദേഹം പ്രംസ​ഗത്തിൽ വ്യക്തമാക്കുന്നു. സിപിഎം മറയൂർ ഏരിയാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് എം എം മണിയുടെ വിവാദ പരാമർശങ്ങൾ.

‘ഇടതുപക്ഷത്തിന്റെ ലക്ഷ്യം ഇന്ത്യയിൽ ജനകീയ ജനാധിപത്യവിപ്ലവം നടപ്പാക്കുക എന്നതാണ്. അതിലൂടെ ജനകീയ ജനാധിപത്യ സർക്കാർ സ്ഥാപിക്കാനും കഴിയണം. സോഷ്യലിസവും അതിന്റെ ഭാവിരൂപമായ കമ്യൂണിസവും നടപ്പാക്കുക എന്നതാണ് മുഖ്യം. ഇതിനായി സമാധാനപരമായി എല്ലാ മാർഗവും നമ്മൾ ഉപയോഗിക്കും.

സമാധാനവിരുദ്ധമായി വന്നാൽ തിരിച്ചടിക്കാനും നമ്മൾ മടിക്കില്ല. ആയതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുക. ഇതിനായി നാം പരിശീലിപ്പിക്കണം. പാർട്ടിയുടെ കൂടെനിന്നാൽ കേസുകൾ ഉണ്ടാകും. ധൈര്യമുള്ളവർ ഇതിൽനിന്നാൽ മതി. അടിച്ചാൽ ശക്തമായി തിരിച്ചടിക്കണം; ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ല. അടിയുടെ കാര്യത്തിൽ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആശാനാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button