കണ്ണൂര്‍•കോഴിക്കോട് റാലി നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സ്വന്തം പാർട്ടിക്കാർ ബി.ജെ.പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് കച്ചവടം ഉറപ്പിച്ച കേരളത്തിലെ ബി.ജെ.പി ക്കാരെ പിന്തിരിപ്പിക്കാൻ മോഡിക്ക് കഴിയുമോയെന്നും പിണറായി ചോദിച്ചു. കണ്ണൂർ ഇരിട്ടിയിൽ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അവിശുദ്ധ കൂട്ടുകെട്ട് കൊണ്ട് ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി പറഞ്ഞു.
Post Your Comments