അഭ്യൂഹങ്ങൾക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഇക്കുറി മുഖ്യ എതിരാളി സിറ്റിങ് എംഎൽഎയാണെന്ന പ്രത്യേകതയുമുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആന്റോ ആന്റണി തന്റെ തട്ടകം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. ഇടതുമുന്നണിയുടെ കെ.സുരേഷ് കുറുപ്പിനോടായിരുന്നു അന്ന് പരാജയപ്പട്ടത്. 2009ലും 2014ലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പത്തനംതിട്ടയില്‍ നിന്നും ആന്റോ ആന്റണി വിജയിക്കുന്നത്.2009ൽ ആണ് പത്തനംതിട്ടയിലെ ആദ്യ മത്സരം. എതിർ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ കെ. അനന്തഗോപനെ 1,11,206 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. 2014ൽ 56,191 വോട്ടുകൾക്കാണ് വിജയം ഉറപ്പാക്കിയത്.
പതിനഞ്ചാം ലോകസഭയിൽ പത്തനംതിട്ട ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ആന്റോ ആന്റണി. 1957 മേയ് 1 ന് കോട്ടയം ജില്ലയിലാണ് ജനിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം യു.ഡി.എഫിന്റെ കോട്ടയം ജില്ലാ ചെയർമാനാണ്. 2004-ലെ ലോകസഭാതെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
മണ്ഡലത്തില്‍ ഏറ്റവും പരിചയ സമ്പന്നനാണ് ആന്റോ ആന്റണി. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്നു. മറ്റ് രണ്ടു മുന്നണി സ്ഥാനാര്‍ഥികളേക്കാളും മണ്ഡലത്തിലും രാഷ്ട്രീയ രംഗത്തും കൂടുതല്‍ വേരോട്ടം ഉളള വ്യക്തിത്വത്തിനുടമ. എംപി എന്ന നിലയില്‍ മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ആന്റോ ആന്റണിയ്‌ക്കെതിരെ എരിഞ്ഞു നില്‍ക്കുന്ന കനലുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടാല്‍ അത് അവരുടെ കണക്കുകൂട്ടലുകളെ ബാധിച്ചേക്കാം.
2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്. ആദ്യം വിജയം യുഡിഎഫിന്റെ ആന്റോ ആന്റണിക്കൊപ്പം. 2014ഉം ആന്റോ തന്നെ മണ്ഡലം നിലനിര്‍ത്തി. 2009ല്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആന്റോയുടെ മേല്‍ക്കൈ 2014ല്‍ അരലക്ഷമായി.
2014 ലോക്‌സഭ തെരഞ്ഞെടുപ്പ്
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നിവയാണ് മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ കോട്ടയം ജില്ലയിലും ബാക്കിയുള്ളവ പത്തനംതിട്ട ജില്ലയിലുമാണ്. ഏഴ് മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. ആറന്‍മുളയാണ് ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് (58826 വോട്ട്).
2016 നിയമസഭ തെരഞ്ഞെടുപ്പ്
2016ലലെ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇടത് മുന്നണിക്കായിരുന്നു മേല്‍ക്കൈ. ഏഴില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിയിലും കോന്നിയിലുമായി യുഡിഎഫ് ഒതുങ്ങി.
Post Your Comments