ലണ്ടന്‍: പുരസ്കാര നേട്ടവുമായി മുന്നേറി വിരാട് കോഹ്ലിയും മന്ദാനയും. മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം മൂന്നാം തവണയും വിരാട് കോഹ്ലി നേടിയപ്പോൾ മികച്ച വനിതാ താരത്തിനുള്ള ആദ്യ വിസ്ഡന് പുരസ്കാരം മായി സ്മൃതി മന്ദാന സ്വന്തമാക്കി. അതോടൊപ്പം തന്നെ പോയവര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ ആദ്യമായി കോഹ്ലി ഇടംനേടി.
ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട്, ഇംഗ്ലീഷ് യുവതാരം സാം കറണ്‍, ഇംഗ്ലീഷ് ബാറ്റ്സ്മാന് റോറി ബേണ്‍സ്, ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ. മികച്ച ട്വന്റി 20 താരമായി രണ്ടാം വട്ടവും അഫ്ഗാന്റെ റാഷിദ് ഖാനെ തിരഞ്ഞെടുത്തു.
Post Your Comments