Latest NewsKuwaitGulf

കുവൈറ്റില്‍ റമദാന്‍ സമയത്ത് ഭിക്ഷാടനത്തിന് പിടിക്കപ്പെട്ടാല്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് : കുവൈറ്റില്‍ റമദാന്‍ സമയത്ത് ഭിക്ഷാടനത്തിന് പിടിക്കപ്പെട്ടാല്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. നിബന്ധനകള്‍ക്ക് വിധേയമല്ലാതെ റമദാനില്‍ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാര്‍ഹിക തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റമദാനിലുടനീളം പരിശോധന സജീവമാക്കാനാണ് പദ്ധതി. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം സിവില്‍ വേഷത്തിലാകും പരിശോധനക്കിറങ്ങുക. പള്ളികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സദാസമയവും നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും.

ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാല്‍ മക്കളുള്‍പ്പെടെ മുഴുവന്‍ പേരെയും നാടുകടത്തും. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയില്‍ ഉള്ളവരാണ് യാചനയില്‍ ഏര്‍പ്പെടുന്നതെങ്കില്‍ കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും. സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറുടെ ഫയല്‍ മരവിപ്പിക്കും. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button