കോട്ടയം: 1957 നവംബര്‍ 28 നാണ് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് മാണി സര്‍ കടന്നു വരുന്നത്. അന്നു തൊട്ട് ഇന്നുവരെ ആരും അസൂയപ്പെടുന്ന ഒരു ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്. ആറു പതിറ്റാണ്ടുകളോളം പരാതിയും പരിഭവങ്ങളും ഇല്ലാതെ മാണി സാറിനെ ഏറ്റവും സന്തേഷവാനാക്കിയത് കുട്ടിയമ്മയായിരുന്നു.
കല്യാണം കഴിക്കാന്‍ പോകുന്നതിനു മുമ്പ് വരനെ കുറിച്ച് കുട്ടിയമ്മയ്ക്ക് കുറച്ച് ഡിമാന്റുകള്‍ ഉണ്ടായിരുന്നു. വക്കീലാവണം, മീശ വേണം പിന്നെ രാഷ്ട്രീയക്കാരനുമാവണം. ഇതെല്ലാം ചേര്‍ന്ന ഏറ്റവും അനുയോജ്യനായ വരന്‍ കെ.എം മാണി കുട്ടിയമ്മയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ അമ്മയുടെ സഹോദരിയുടെ മകളായിരുന്നു കുട്ടിയമ്മ.പി ടി ചാക്കോയെന്ന രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാവും തന്റെ ഭര്‍ത്താവും ഒരു രാഷ്ട്രീയക്കാരന്‍ ആവണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കാന്‍ ഇടയാക്കിയതും.
തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്നും ഒന്ന് പാലായും രണ്ടാമത്തേത് കുട്ടിയമ്മയും ആണെന്ന് അവസരം കിട്ടുമ്പോഴെല്ലാം മാണി എല്ലാവരോടും പറഞ്ഞിരുന്നു. തന്റെ ജീവിത വിജയങ്ങള്‍ക്ക് കുട്ടിയമ്മയും പാലായുമാണെന്ന് മാണി സാറിന് അറിയുന്നതു കൊണ്ടു തന്നെയായിരുന്നു ഇത്. അദ്ദേഹത്തിന്റെ ജീവിതം അതിന് സാക്ഷിയുമാണ്.
https://www.youtube.com/watch?v=jpsHyfoDmDs
Post Your Comments