Latest NewsKeralaNews

കെ.എം. മാണി അഴിമതിക്കാരനായിരുന്നു: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സര്‍ക്കാരിന്റെ വാദത്തിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി

ന്യൂഡല്‍ഹി: കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാർ ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചത്.

‘കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബഡ്ജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയത്’- സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ വാദത്തിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി. കെ.എ. മാണിയെക്കുറിച്ച്‌ കോടതിയില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് എം പറയുന്നു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

read also: കോവിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്‌സാക്കും: ലോകം മുഴുവൻ ഒരു കുടുംബമായിട്ടാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി

കോൺഗ്രസ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണിയുടെ ബഡ്ജറ്റ് അവതരണത്തിനെതിരെ ഇടതു എംഎൽഎമാർ പ്രതിഷേധം നടത്തിയിരുന്നു. അവതരണം തടസ്സപെടുത്താൻ സ്പീക്കർ ചേമ്പറിലേയ്ക്ക് ചാടികയറുകയും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. കേരള നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button