തിരുവനന്തപുരം: പാലാ ബൈപ്പാസിന് മുൻമന്ത്രി കെ എം മാണിയുടെ പേര് നൽകും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കെ.എം.മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു പാലാ ബൈപ്പാസ്. പാലാ ബൈപ്പാസിനു രൂപം നൽകിയതുംകെ.എം.മാണി തന്നെയാണ്. പാലാ പുലിയന്നൂർ ജംഗ്ഷൻ മുതൽ കിഴതടിയൂർ ജംഗ്ഷൻ വരെയുള്ള റോഡിനാണ് കെ.എം.മാണിയുടെ പേരു നൽകുന്നത്.
പാലായിലെ മാണിയുടെ വീടിനു മുന്നിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ബൈപ്പാസിനു വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടുനൽകിയിരുന്നു.
Read Also: ദുബായിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്: ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാം
Post Your Comments