തിരുവനന്തപുരം: പാലാ ബൈപ്പാസിന് അന്തരിച്ച മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിനാണ് കെ.എം.മാണിയുടെ പേര് നല്‍കുന്നത്.
പാലായിലെ കെ.എം മാണിയുടെ വീടിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മാണി തന്നെയാണ് പാലാ ബൈപ്പാസിന് രൂപം നല്‍കിയത്. ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി നല്‍കിയിരുന്നു. മാണിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായാണ് പാലാ ബൈപ്പാസ് വിലയിരുത്തപ്പെടുന്നത്.
Post Your Comments