ലോക്സഭയില്‍ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിന്നും മൂന്നാമതും ജനവിധി തേടാനൊരുങ്ങുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എ സമ്പത്ത്. മൂന്നു തവണയും വന്‍ ഭൂരിപക്ഷത്തോടെയാണ് സമ്പത്ത് ആറ്റിങ്ങലില്‍ നിന്ന് തന്റെ ലോക്‌സഭ സീറ്റ് ഉറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ആറ്റിങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. എന്നാല്‍ ഇത്തവണ അവിടെ മത്സരം മുറുകും എന്നു തന്നെയാണ് നിരീക്ഷണം.
ആറ്റിങ്ങള്‍ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഏറ്റവും ജനസമ്മിതിയുള്ള നേതാവിനെയാണ് യുഡിഎഫ് ഇറക്കിയിരിക്കുന്നത്. കോന്നിയില്‍ നിന്ന് അഞ്ച് തവണയും മത്സരിച്ച് എംഎല്‍എ ആയ അടൂര്‍ പ്രകാശാണ് യുഡിഎഫിന്റെ ആറ്റിങ്ങളിലെ സ്ഥാനാര്‍ത്ഥി. അതേസമയം ശോഭ സുരേന്ദ്രന്‍ ആണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത എ സമ്പത്ത് 1996ല്‍ പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ തോല്‍പ്പിച്ചാണ് ആദ്യമായി ലോക്സഭയിലെത്തിയത്. തുടര്‍ന്ന് ആറ്റിങ്ങള്‍ മണ്ഡലമായപ്പോഴ് 2009ലും, 2014ലും ആറ്റിങ്ങലിലെ പ്രതിനിധീകരിച്ച് അദ്ദേഹം ആറ്റിങ്ങലിലെത്തി.
ലോക്സഭയില്‍ 77 ശതമാനം ഹാജര്‍ നിലയാണ് എ സമ്പത്ത് എംപി 217 ചര്‍ച്ചകളില്‍ പങ്കെടുത്ത് 360 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. 25 കോടിയാണ് മണ്ഡലത്തിലേക്കുളള എംപി ഫണ്ട്. 28.92 കോടിയാണ് എംപിയുടെ നിര്‍ദേശം. ജില്ലാ ഭരണകൂടം അംഗീകാരം നല്‍കിയിരിക്കുന്നത് 26.81 കോടിയുടെ പദ്ധതികള്‍ക്കാണ്. 22.63 കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. 3.85 കോടി ചെലവാക്കിയിട്ടില്ല.
സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു പിതാവ് കെ അനിരുദ്ധന്റെ പാത പിന്തുടര്‍ന്നാണ് എ സമ്പത്തും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ സമ്പത്ത് 1995ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട് വാര്‍ഡിലേക്ക് ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ലോ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് പൊതുരംഗത്തെത്തിയത്.
Post Your Comments