അല്‍ബുക്കര്‍ക്ക്: ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുഎസിലെ ന്യൂമെക്സിക്കോയിൽ ബ്രാന്‍ഡണ്‍ റെയ്നോള്‍ഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് എട്ടോടെയാണ് സംഭവം. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മാത്രമാണ് ഇയാള്‍ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.
Post Your Comments