ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിവിധ രാഷ്ട്രീയ കക്ഷികൾ തങ്ങൾക്കുള്ള സീറ്റുകൾ ഉറപ്പിക്കാൻ തങ്ങളാലാവും വിധം പ്രവർത്തനം നടത്തുകയാണ് ഇത്തവണ കേന്ദ്ര സർക്കാർ തുടരുമോ എന്നും അതല്ല പ്രതിപക്ഷം ഇലക്ഷൻ ജയിക്കുമോ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ ഫലം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ ഓരോ സംസ്ഥാനത്തിലെയും സീറ്റ് നില വ്യക്തമായിട്ടുണ്ട്.
നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിലെ ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലം ഇങ്ങനെ. ഗുജറാത്തിൽ ആകെയുള്ള 26 സീറ്റിൽ 22 ഉം എൻഡിഎ നേടുമെന്നാണ് പ്രവചനം. ബാക്കി 4 സീറ്റ് മാത്രമാണ് യുപിഎ യ്ക്ക് ലഭിക്കുന്നതായി പ്രവചിക്കുന്നത്. നേരത്തെ ബീഹാറിൽ ആകെയുള്ള 40 സീറ്റിൽ ഇത്തവണ എൻഡിഎ സഖ്യം 29 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതെ സമയം ആർ ജെഡിയും കോൺഗ്രസ്സും ഉള്ള യുപിഎ ഇത്തവണ 11 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
മറ്റുള്ളവർക്ക് ഒരു സീറ്റു പോലും പ്രവചിക്കുന്നില്ല. അതെ സമയം യുപിയിൽ എൻഡിഎ 50 സീറ്റിൽ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്. രാജ്യ തലസ്ഥാനത്ത് ബിജെപി ഏഴു സീറ്റിലും വിജയിക്കുമെന്നും ഡൽഹി യിൽ മറ്റു കക്ഷികൾക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.
Post Your Comments