പാറ്റ്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനിടെ മുന്നണികളെ അമ്പരപ്പിച്ച് അഭിപ്രായ സർവേ പുറത്ത്.
243 അംഗ നിയമസഭയില്‍ 147 സീറ്റുകളുമായി ബീഹാറില്‍ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേറുമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗ-സിവോട്ടര്‍ ഞായറാഴ്ച പുറത്തുവിട്ട അഭിപ്രായ വോട്ടെടുപ്പിലാണ് സഖ്യത്തിന് ഭൂരിപക്ഷം പ്രവചിക്കുന്നത്.
read also: സമരത്തിനിടെ പൊലീസ് ജീപ്പ് തകര്‍ത്ത യൂത്ത് കോണ്ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
അതേസമയം, 77 സീറ്റുകളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് സര്‍വേ പ്രവചിച്ചു. സഖ്യകക്ഷിയായ ജെഡിയു 66 സീറ്റുകള്‍ നേടുമെന്നും സര്‍വേയില്‍ പറയുന്നു.
Post Your Comments