രാജ്യത്ത് 2024ൽ മോദിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് ദേശീയ മാധ്യമം ടൈസ് നൗ നടത്തിയ സർവേ റിപ്പോർട്ട്. എൻഡിഎ 296 മുതൽ 326 വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണം പിടിക്കാൻ കാത്തിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ 26 കക്ഷികൾക്കും കൂടെ കിട്ടുക 160 സീറ്റുകൾ മാത്രം. പരമാവധി പോയാൽ 190 വരെ. മോദി വീണ്ടും ഇന്ത്യ ഭരിക്കും എന്നും വളരെ സുഖകരമായ ഭൂരിപക്ഷം കിട്ടും എന്നും ഈ സർവേ പ്രവചിക്കുന്നു. ടൈംസ് നൗവും ഇടിജി റിസർച്ചും നടത്തിയ സർവേയുടെ വിശദാംശങ്ങൾ ഇങ്ങിനെ,
ഉത്തര മേഖലകളിലെ സീറ്റുകളിൽ എൻഡിഎ കുതിപ്പ് തുടരുമെന്നും ബാക്കിയുള്ള മേഖലകളിൽ നിലമെച്ചപ്പെടുത്തുമെന്നും സർവേ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യം 2024 മേയിലും പ്രകടമായാൽ 296 മുതൽ 326 വരെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾപ്പെട്ട ഐഎൻഡിഐഎ സഖ്യത്തിന് 160 മുതൽ 190 വരെ സീറ്റുകൾ മാത്രമേ നേടാൻ സാധിക്കുകയുള്ളു. ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രദേശിക പാർട്ടികൾ വലിയ കേടുപാടുകൾ സംഭവിക്കാതെ പിടിച്ചുനിൽക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഇടത് മുന്നണിക്ക് ഒരു വലിയ തോൽവിയാകും 2024ലെ തിരഞ്ഞെടുപ്പിലും എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ വലിയ ഭരണ വിരുദ്ധ വികാരം ഉള്ളതിനാൽ സി പി എമ്മിനു സീറ്റുകൾ ഒന്നും ഈ സർവേയിൽ പ്രചിക്കുന്നില്ല. ഉത്തർ പ്രദേശിൽ എന്താകും എന്നതാണ് സർവേയിലെ പ്രധാനം. യു പി ബിജെപി തൂത്ത് വാരും. യു.പിയിലെ യോഗി ആദിത്യനാഥ് രാജ്യത്തെ തന്നെ വൻ ഹീറോ ആയി മാറും. പണ്ടേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചൊല്ലുണ്ട്. യു പി ആരു പിടിക്കുന്നോ അവർ ഇന്ത്യ ഭരിക്കും. ഇത് പതിറ്റാണ്ടുകളായുള്ള എല്ലാ തിരഞ്ഞെടുപ്പിലും സത്യമായും സംഭവിക്കാറുണ്ട്. യു പിയിൽ ആർക്കാണോ ഭൂരിപക്ഷം ആ കക്ഷിയായിരിക്കും ഇന്ത്യ പിടിക്കുക. ഇപ്പോൾ ഉത്തർ പ്രദേശിൽ 2024 തിരഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ട് നില്ക്കും എന്നാണ് സർവ്വേ പറയുന്നത്. ഒഡീഷയിൽ ബിജു ജനതാ ദളിന് 14 സീറ്റുവരെ ലഭിച്ചേക്കാം.
ആന്ധ്രയിൽ 25 സീറ്റുകളാണ് വൈഎസ്ഐആർ കോൺഗ്രസിന് സർവേ പ്രവചിക്കുന്നത്. തെലങ്കാനയിൽ ബിആർഎസിന് 11 സീറ്റുവരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. വൈഎസ്ആർ കോൺഗ്രസ്, ബിആർഎസ് എന്നീ പാർട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയിൽ മേൽക്കൈ നേടാമെന്ന ഐഎൻഡിഐഎ മുന്നണിയുടെ പ്രതീക്ഷകളെ തകർക്കുമെന്നും സർവേ പറയുന്നു. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് നിലവിൽ എൻഡിഎ സഖ്യത്തിനൊപ്പമാണ്. സർവേ പ്രകാരം, പ്രധാനമന്ത്രി മോദിയും ദേശീയ ജനാധിപത്യ സഖ്യവും എൻഡിഎയും രാജസ്ഥാൻ സംസ്ഥാനത്ത് തൂത്തുവാരുമെന്ന് പ്രതീക്ഷിക്കുന്നു.ടൈംസ് നൗ ഇടിജി സർവേ പ്രകാരം രാജസ്ഥാനിൽ എൻഡിഎ 19 മുതൽ 22 സീറ്റുകൾ വരെ തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രതിപക്ഷ സഖ്യത്തിന്റെ നടുവ് തകർക്കും.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ എൻഡിഎ മുന്നണി നിലമെച്ചപ്പെടുത്തും. ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സർവേയിൽ പറയുന്നു. തമിഴ്നാട്ടിൽ പിടിച്ചു നിൽക്കും, കർണാടകയിൽ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
Post Your Comments