മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്തു വരുമ്പോൾ എൻഡിഎ യ്ക്ക് തന്നെ മുൻതൂക്കം. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 38 ഉം എൻഡിഎ യ്ക്ക് അനുകൂലമെന്ന് പ്രവചിക്കുമ്പോൾ യുപിഎയ്ക്ക് 10 സീറ്റുകൾ ആണ് പ്രവചിക്കുന്നത്. 2014 ൽ യുപിഎ യ്ക്ക് വെറും ആറു സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഈ പ്രവചനം അവർക്ക് കുറച്ചു ആശ്വാസം നൽകുന്നതാണ്. ബീഹാറിൽ ആകെയുള്ള 40 സീറ്റിൽ ഇത്തവണ എൻഡിഎ സഖ്യം 29 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതെ സമയം ആർ ജെഡിയും കോൺഗ്രസ്സും ഉള്ള യുപിഎ ഇത്തവണ 11 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
മറ്റുള്ളവർക്ക് ഒരു സീറ്റു പോലും പ്രവചിക്കുന്നില്ല. അതെ സമയം യുപിയിൽ എൻഡിഎ 50 സീറ്റിൽ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്. രാജ്യ തലസ്ഥാനത്ത് ബിജെപി ഏഴു സീറ്റിലും വിജയിക്കുമെന്നും ഡൽഹി യിൽ മറ്റു കക്ഷികൾക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.ഗുജറാത്തിൽ ആകെയുള്ള 26 സീറ്റിൽ 22 ഉം എൻഡിഎ നേടുമെന്നാണ് പ്രവചനം. ബാക്കി 4 സീറ്റ് മാത്രമാണ് യുപിഎ യ്ക്ക് ലഭിക്കുന്നതായി പ്രവചിക്കുന്നത്.
Post Your Comments