2019 ലോകസഭാ ഇലക്ഷനിൽ ശക്തിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ പല അഭിപ്രായ സർവേകളും പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ അഭിപ്രായ സർവ്വേയുമായി ടൈംസ് നൗ രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിൽ ആകെയുള്ള 40 സീറ്റിൽ ഇത്തവണ എൻഡിഎ സഖ്യം 29 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതെ സമയം ആർ ജെഡിയും കോൺഗ്രസ്സും ഉള്ള യുപിഎ ഇത്തവണ 11 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
മറ്റുള്ളവർക്ക് ഒരു സീറ്റു പോലും പ്രവചിക്കുന്നില്ല. അതെ സമയം യുപിയിൽ എൻഡിഎ 50 സീറ്റിൽ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്. രാജ്യ തലസ്ഥാനത്ത് ബിജെപി ഏഴു സീറ്റിലും വിജയിക്കുമെന്നും ഡൽഹി യിൽ മറ്റു കക്ഷികൾക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.
Post Your Comments