Latest NewsIndia

ബീഹാർ തെരഞ്ഞെടുപ്പ്: കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പുറത്ത്

ആകെയുള്ള 243 സീറ്റുകളിലും സര്‍വേ നടത്തിയാണ്‌ ടൈംസ്‌ നൗ ഫലം

പട്‌ന: ബിഹാറില്‍ എന്‍.ഡി.എ. വിജയം പ്രവചിച്ച്‌ ടൈംസ്‌ നൗ അഭിപ്രായ സര്‍വേ. 85 സീറ്റുകളില്‍ വിജയിച്ച്‌ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സഖ്യകക്ഷിയായ നിതീഷ്‌ കുമാറിന്റെ ജെ.ഡി(യു) 70 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നുമാണ്‌ സര്‍വേഫലം. ആകെയുള്ള 243 സീറ്റുകളിലും സര്‍വേ നടത്തിയാണ്‌ ടൈംസ്‌ നൗ ഫലം.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേരും നിതീഷ്‌ കുമാര്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ്‌ പങ്കുവച്ചത്‌. അതേസമയം യു.പി.എയ്‌ക്ക്‌ 76 സീറ്റാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ഇതില്‍ തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി. 56 സീറ്റിലും കോണ്‍ഗ്രസ്‌ കേവലം 15 സീറ്റിലുമേ വിജയിക്കൂവെന്നും പറയുന്നു.

read also: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് ഹർജ്ജിയിൽ

143 സീറ്റില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്ന എല്‍.ജെ.പി. അഞ്ചു സീറ്റിലേ വിജയിക്കൂവെന്നാണ്‌ മറ്റൊരു പ്രവചനം. സീമാഞ്ചലില്‍ യു.പി.എയ്‌ക്ക്‌ 14, എന്‍.ഡി.എയ്‌ക്ക്‌ 9 സീറ്റുകളും മഗധയില്‍ എന്‍.ഡി.എയ്‌ക്ക്‌ 38 സീറ്റുമാണ്‌ സര്‍വേ പ്രവചിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button