ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി- സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ഇന്ന് ദ്യോബന്ദില്‍ നടക്കും. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും.
നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് വരുന്ന തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഇരുകൂട്ടരും കൈകൊടുത്തത്. ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാന്‍ തീരുമാനിച്ച് ജനുവരിയിലാണ് ഇരുവരും സഖ്യധാരണയില്‍ എത്തിയത്. സഖ്യം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത്.
സഹറന്‍പുറിലടക്കം പടിഞ്ഞാറന്‍ യുപിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഏപ്രില്‍ 11-ന് തെരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായിട്ടാണ് റാലി. ഇതടക്കം 11 സംയുക്ത റാലികളാണ് യുപിയിലെ വിവിധ ഇടങ്ങളില്‍ പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ചിരിക്കുന്നത്.
80 ലോക്‌സഭ സീറ്റുകളാണ് യുപിയില്‍ ഉള്ളത്. വരുന്ന തെരഞ്ഞെടുപ്പില്‍ എസ്പി 37 ഇടങ്ങളിലും ബിഎസ്പി 38 ഇടങ്ങളിലുമാണ് മത്സരിക്കുന്നത്. മറ്റ് മൂന്ന് സീറ്റില്‍ ആര്‍എല്‍ഡിയാണ് മത്സരിക്കുക.
Post Your Comments