തൃശൂര്‍•തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍.ഡി.എ കണ്‍വന്‍ഷനില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെക്കുറിച്ച് അധ്യാപകനായ ഡോ. വൈശാഖ് സദാശിവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ള നേതാക്കളുടെ പാദങ്ങള്‍ തൊട്ടു നമസ്കരിക്കുന്നുവെന്നുള്ള സുരേഷ്ഗോപിയുടെ വാക്കുകൾ ആഴത്തിൽ സ്പർശിച്ചുവെന്ന് വൈശാഖ് പറയുന്നു.
ഇതാകണം ഒരു രാഷ്ട്രീയ പ്രവർത്തകൻ. വ്യക്തിവിദ്വേഷങ്ങളും വ്യക്തിഹത്യയ്ക്കുമപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമായി രാഷ്ട്രീയത്തെ കാണാൻ കഴിയുന്നവനാകണം. വ്യത്യസ്ത ആദർശമുള്ളവനെ ശത്രുവായല്ല, രാഷ്ട്രീയ എതിരാളിയായി കാണാൻ കഴിയണം. രാഷ്ട്രീയ എതിരാളിയിൽ നന്മ കാണാനായാൽ രാഷ്ട്രീയത്തിനതീതമായി അതിനെ അംഗീകരിക്കാൻ ആർക്കും പണയം വച്ചിട്ടില്ലാത്ത ഒരു നട്ടെല്ലും വിശാലമായ ഒരു മനസ്സും ഉണ്ടാകണം.. അതാകണം രാഷ്ട്രീയം. അപ്പോഴാണ് അത് പൊതുപ്രവർത്തനമായി മാറുന്നതെന്നും വൈശാഖ് കുറിക്കുന്നു.
വൈസഖിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
തേക്കിൻകാട് മൈതാനിയിൽ നടന്ന NDAയുടെ തൃശ്ശൂർ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ്ഗോപിയുടെ ചില വാക്കുകൾ ആഴത്തിൽ സ്പർശിച്ചു… അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
ഈ തൃശ്ശൂരിലെ സ്ഥാനാർത്ഥിയായി ഇറങ്ങുന്ന ഈ വേളയിൽ, ഞാൻ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവ് ലീഡർ കരുണാകരന്റെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു..
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് E. K. നായനാരുടെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു..
ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ്കാരനായ V. S. അച്യുതാനന്ദന്റെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു…
എന്റെ ഈ കർത്തവ്യമേൽപ്പിച്ച, ഭാരതത്തിന്റെ കർമ്മനിരതനായ എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമസ്ക്കരിക്കുന്നു..
ഈ ദൗത്യം എന്നിലർപ്പിച്ച എന്റെ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായെ പ്രണമിച്ചു കൊണ്ട് ഞാൻ ഈ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നു…”
ഇതാകണം ഒരു രാഷ്ട്രീയ പ്രവർത്തകൻ.. വ്യക്തിവിദ്വേഷങ്ങളും വ്യക്തിഹത്യയ്ക്കുമപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമായി രാഷ്ട്രീയത്തെ കാണാൻ കഴിയുന്നവനാകണം.. വ്യത്യസ്ത ആദർശമുള്ളവനെ ശത്രുവായല്ല, രാഷ്ട്രീയ എതിരാളിയായി കാണാൻ കഴിയണം.. രാഷ്ട്രീയ എതിരാളിയിൽ നന്മ കാണാനായാൽ രാഷ്ട്രീയത്തിനതീതമായി അതിനെ അംഗീകരിക്കാൻ ആർക്കും പണയം വച്ചിട്ടില്ലാത്ത ഒരു നട്ടെല്ലും വിശാലമായ ഒരു മനസ്സും ഉണ്ടാകണം.. അതാകണം രാഷ്ട്രീയം.. അപ്പോഴാണ് അത് പൊതുപ്രവർത്തനമായി മാറുന്നത്..
ആ വിശാലമായ മനസ്സും രാഷ്ട്രീയ അടിമത്വത്തിന്റെ അപഹാരത്തിൽ ചലനമറ്റു പോകാത്ത നാവും നിലപാടുകൾ വ്യക്തമാക്കാൻ അടിസ്ഥാനം നൽകുന്ന ഒരു നട്ടെല്ലും കൈമുതലായുള്ള, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഭാവിയെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണമുള്ള സുരേഷ് ഗോപി എന്ന കലാകാരനെ, തൃശ്ശൂരിന്റെ പ്രതിനിധിയായി ലോകസഭയിലേക്ക് അയക്കാനുള്ള നിയോഗം, നമ്മുടെ തൃശ്ശൂർ ഗഡികൾക്ക് കിട്ടിയതിൽ വലിയ സന്തോഷം..
ഒന്നു ചിന്തിച്ചു നോക്കിക്കേ.. സുരേഷ് ഗോപി ഇന്നു നടത്തിയ പോലെ ഒരു പ്രസംഗം മറ്റു ചില പാർട്ടികളിലെ ഏതേലും സ്ഥാനാർത്ഥിയാണ് നടത്തിയതെന്ന് സങ്കൽപ്പിച്ചു നോക്കിക്കേ.. എന്താകുമായിരുന്നു പുകില്.. ചിലപ്പോൾ സ്ഥാനാർത്ഥിത്വം തന്നെ പോയേനേ.. മറ്റു പാർട്ടി നേതാക്കളെ പുകഴ്ത്തിയതിന്റെ പേരിൽ ‘പരനാറി’ ‘കുലംകുത്തി’ പ്രയോഗം തുടങ്ങി വീട്ടിനു മുന്നിൽ ഇന്നോവ തിരിയുന്ന അവസ്ഥയിൽ വരെ ഒരു പക്ഷേ കാര്യങ്ങൾ എത്തിച്ചേർന്നേനേ.. അതാണ് വ്യത്യാസം.. സ്വന്തം നട്ടെല്ലു പണയം വച്ച് രാഷ്ട്രീയ അടിമയെ പോലെ വിധേയത്വം കാട്ടി ജീവിക്കേണ്ട ദുരവസ്ഥ ഒരു BJP ക്കാരനും ഇല്ല.. നട്ടെല്ലു നിവർത്തി നിന്നു കൊണ്ട് നിലപാട് വ്യക്തമാക്കാം.. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം.. കാരണം ഞങ്ങളെ നയിക്കുന്നത് ജനാധിപത്യ ബോധമാണ് അല്ലാതെ ഏകാധിപതികളുടെ വാറോലകളല്ല..
© Dr. വൈശാഖ് സദാശിവൻ
https://www.facebook.com/vaisakh.vaisu/posts/10216516284572048
Post Your Comments