ആ ക്സിസ് ബാങ്കില്‍ നിന്ന് 50 ലേറെ ഓഫീസര്‍മാരെ പിരിച്ചുവിട്ടു. മിഡില്‍ ലെവല്‍ മാനേജര്‍മാരെയാണ് നീക്കിയത്. പുതിയ സി.ഇ.ഒ സ്ഥാനമേറ്റതിനെ തുടര്‍ന്നുളള പരിഷ്കാര നടപടികളെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അമിതാഭ് ചൗധരിയാണ് പുതിയ സി.ഇ.ഒ. റീട്ടെയ്ല്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ് എന്നിവയിലെ വൈസ് പ്രസിഡന്റ്മാര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നിവരെയാണ് പിരിച്ച് വിട്ടത്.
Post Your Comments