ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാറിനെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിലയിരുത്തണമെന്ന് കേന്ദ്രമന്ത്രിനിതിന്‍ ഗഡ്കരി.
ഇത്തവണ ഭരണത്തിന്റെ ഒരു വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകക്ഷിയെ വിലയിരുത്തണം. ഞങ്ങള്‍ നന്നായി ഭരിച്ചില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ജനങ്ങള്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യും.’ ഗഡ്കരി പറഞ്ഞതായി പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.
രാഷ്ട്രീയം അധികാരത്തിനുവേണ്ടിയാണ് എന്നു ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയം സമൂഹത്തിനുവേണ്ടിയാണ്.’ എന്നും ഗഡ്കരി പറഞ്ഞു.ജാതി രാഷ്ട്രീയം താനൊരിക്കലും ഉയര്‍ത്തിയിട്ടില്ലെന്നും ഗഡ്കരി അവകശപ്പെട്ടു.
ചിലപ്പോള്‍ ഞാന്‍ ജനങ്ങളോട് തമാശയായി പറയാറുണ്ട്, അഞ്ച് വര്‍ഷംകൊണ്ട് ഞാന്‍ ചെയ്തത് ട്രെയ്ലര്‍ മാത്രമാണെന്ന്. അവര്‍ മുഴുവന്‍ പടം കാണാന്‍ ഇരിക്കുന്നതേയുള്ളൂ. അദ്ദേഹം പറഞ്ഞു.നാഗ്പൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് നിതിന്‍ ഗഡ്കരി.
Post Your Comments