തൃശൂർ: സിപിഎമ്മിനെ വിമർശിക്കില്ലെങ്കിൽ വയനാട്ടിൽ ആരാണ് എതിരാളി എന്ന് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു. ബിജെപി ജനാധിപത്യ സംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. സിപിഎം എവിടെയുണ്ടോ അവിടെ അക്രമവും ഉണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഏറ്റവും ശക്തമായ സഖ്യം എൻഡിഎ ആണ്. സിപിഎമ്മും കോൺഗ്രസും ഒന്നാണ്.
കമ്യൂണിസ്റ്റുകാരെ പുറത്താക്കണമെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. കോൺഗ്രസിനെ പുറത്താക്കണമെങ്കിൽ സിപിഎമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. ബിജെപിയാണ് ഏക ബദലെന്നും മുരളീധർ റാവു പറഞ്ഞു. പ്രതിപക്ഷ മഹാസഖ്യം തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തൃശൂരിൽ എൻഡിഎയുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധർ റാവു.
Post Your Comments