Latest NewsKerala

സഭയുടെ പണം പിടിച്ചെടുത്ത സംഭവം ; വിശദീകരണവുമായി ബാങ്ക്

ജലന്ധർ : സഭയുടെ പണം പിടിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി ബാങ്ക്.
പണം കണ്ടെടുത്തത് എഫ്എംജെ ഹൗസിൽ നിന്നെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. ബാങ്ക് ജീവനക്കാർ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ഇടയിലായിരുന്നുറെയ്‌ഡ്‌ നടന്നത്. ജീവനക്കാർ എണ്ണിയ 6 കോടി രൂപയോളം പോലീസ് പിടിച്ചെടുത്തു.സഹോദാദയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ളതായിരുന്നു പണം.16 കോടി പിടിച്ചെടുത്തുവെന്നായിരുന്നു ഫാദർ ആന്റണി മാടശ്ശേരിലിന്റെ വാദം.

അതേസമയം പണമിടപാട് കേസിൽ വിശദീകരണവുമായി വീണ്ടും ജലന്ധർ രൂപത രംഗത്തെത്തി . സഹോദയ കമ്പനി നടത്തുന്നത് രൂപതയല്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് വ്യക്തമാക്കി.കമ്പനി നടത്തുന്നത് ഫാദർ ആന്റണി മാടശ്ശേരിലിന്റെ നേതൃത്വത്തിലുള്ളവരാണ് . രൂപയുടെ അനുവാദത്തോടെയാണ് കമ്പനി നടത്തുന്നത്.

പീഡനക്കേസിലെ പ്രതിയും ജലന്ധർ രൂപതയുടെ മുൻ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ വലംകയ്യും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റേ മേധാവിയുമായ ഫാ. ആന്‍റണി മാടശ്ശേരിയിലിന്‍റെ പക്കൽ നിന്ന് പഞ്ചാബ് പോലീസ് 9 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button