തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടിയവയില്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 73,63000 രൂപ പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്.സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പാര്‍ട്ടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതില്‍പ്പെടുന്നു.
Read Also: തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി
കരുവന്നൂര്‍ കളളപ്പണ ഇടപാട് സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയുള്ളതും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നത്. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു വിശദീകരണം.
Post Your Comments