തൃശൂര്‍: തൃശൂര്‍ മാള സഹകരണ ബാങ്കിലും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന ബാങ്കാണ് മാള സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കില്‍ ഇതിനോടകം തന്നെ 10 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ബാങ്ക് അധികാരികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിയല്ലാതെ അനധികൃത സ്ഥലത്തിന് വായ്പ കൊടുക്കുക, ലേലം ലോണെടുത്ത തുകയെക്കാളും കുറച്ചുനല്‍കുക, കുടിശ്ശിക കുറച്ചു നല്‍കുക, അനര്‍ഹമായ ശമ്പളവും ഓണറേറിയം കൈപ്പറ്റുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ക്രമക്കേട് നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓണച്ചന്തയും മറ്റ് കൃഷി സംബന്ധമായ പദ്ധതികളും നടപ്പാക്കികൊണ്ട് നഷ്ടം വരുത്തിയതായും കണ്ടെത്തി. നിലവില്‍ 22 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 5 കോടിയുടെ കുറവുണ്ടെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments