കുവൈറ്റ് സിറ്റി : ജനവാസ കേന്ദ്രത്തിലെ മൃഗശാലയിലെ 18 മൃഗങ്ങളെ കൊന്നു. അണുബാധ കണ്ടെത്തിയ 18 മൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. ഒമരിയയിലെ കുവൈറ്റ്് മൃഗശാലയിലെ മൃഗങ്ങളെയാണ് കൊന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ മൃഗശാല അടക്കുകയും സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതായും മൃഗശാല ഡയറക്ടര്‍ നാസര്‍ അല്‍ അതിയ്യ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയമുള്ള മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ എടുത്ത് പ്രത്യേക ലാബില്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ അണുബാധ സ്ഥിരീകരിക്കപ്പെട്ട ജീവികളെയാണ് കൊന്നത്. മാനുകളടക്കമുള്ള സസ്യഭുക്കുകളായ ജീവികളിലാണ് അണുബാധ കണ്ടെത്തിയത്.
നേരിട്ടുള്ള ഇടപഴകലിലൂടെ മാത്രമാണ് രോഗം ജനങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളത്. എല്ലാ ജീവികളും രോഗമുക്തമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മൃഗശാല വീണ്ടും സന്ദര്‍ശകര്‍ക്കുവേണ്ടി തുറന്നുകൊടുക്കും.
Post Your Comments