പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പ്രദേശവാസിയായ അഞ്ചു വയസ്സുകാരിയും മരിച്ചിരുന്നു. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആണ് ഇരുവരും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം തിങ്കളാഴ്ച രാവിലെ 7.45-ഓടോയായിരുന്നു പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കം.

പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം തുടങ്ങിയതതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അതേസമം മോര്‍ട്ടാറുകളടക്കം ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഏറ്റുമുട്ടലിനിടെയാണ് ബി.എസ്.എഫ്. ഇന്‍സ്പെക്ടറും അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്. അതേസമയം പാകിസ്ഥാന്റെ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ സൈന്യം നിര്‍ദേശം നല്‍കി.

Share
Leave a Comment