സുപ്രധാന മോഡലുകളിൽ ഒന്നായി ക്വിഡിന്‍റെ വില വർദ്ധിപ്പിക്കാനൊരുങ്ങി റെനോൾട്ട്. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വാഹനങ്ങളുടെ ഉത്പാദന ചിലവിലുണ്ടായ വര്‍ധനവും വാഹന വിപണിയിലെ മാറ്റങ്ങളും വില ഉയര്‍ത്താന്‍ കാരണമായെന്നു കമ്പനി അറിയിച്ചു.
നിലവിൽ പ്രാരംഭ ക്വിഡ് STD വകഭേദത്തിന് 2.66 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന ക്വിഡ് ക്ലൈമ്പറിനു 4.6 ലക്ഷം രൂപയുമാണ് വില. മൂന്നു ശതമാനം വർദ്ധനവ് വന്നാൽ 2.74 ലക്ഷം മുതല്‍ 4.72 ലക്ഷം രൂപ വരെ വില കൂടിയേക്കും.
Post Your Comments