ArticleLatest News

തെക്ക് താരമാകാന്‍ രാഹുല്‍, പിടിച്ചെടുക്കാന്‍ ബിജെപി

2008-13 കാലയളവില്‍ കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ സുപ്രധാന കടന്നുവരവായാണ് അത് വിലയിരുത്തപ്പെട്ടത്. കോണ്‍ഗ്രസിനെ കൂടാതെ ജനതാപാര്‍ട്ടി, ജനതാദള്‍ സര്‍ക്കാരുകള്‍ ഭരിച്ച നാടാണ് കര്‍ണാടക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് നിര്‍ണായകസ്ഥാനവും അന്നുണ്ടായിരുന്നു. ആന്ധ്രയില്‍ ക്ഷയിച്ചെങ്കിലും കര്‍ണാടകത്തിലും കേരളത്തിലും കോണ്‍ഗ്രസിന് അതിന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അസ്മതമയത്തിലേക്ക് കടക്കുകയും ചെയ്തു. ദ്രാവിഡ ആധിപത്യം തുടരുന്ന തമിഴ്നാട്ടിലും കോണ്‍ഗ്രസിന് വലിയ സ്ഥാനമില്ല. മുമ്പുണ്ടായിരുന്ന സ്വാധീനത്തിന്റെ നഴലിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തമിഴ്നാട്ടില്‍. എന്നിരുന്നാലും പ്രധാനമന്ത്രി മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ സ്വാധീനമുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെയാണ്. മറ്റെല്ലായിടവും മോദിയുടെ വ്യക്തിപ്രഭാവത്തിനും രാഷ്ട്രീയ സ്വാധീനത്തിനും ഒപ്പമെത്താനോ അതിനെ മറികടക്കാനോ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവരും.

Modi

വടക്കു കിടക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം മതസഹിഷ്ണുത നിലനില്‍ക്കുന്നത് തെക്കന്‍ സംസ്ഥാനങ്ങളിലാണ്. പക്ഷേ ഹിന്ദി ഭാഷയോടുള്ള ബി.ജെ.പിയുടെ പക്ഷപാതിത്വം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഹിന്ദുത്വ സ്വാധീനം കര്‍ണ്ണാടകയില്‍ പ്രകടമാണെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിന് വലിയ സ്വാധീനമില്ല. ഇങ്ങനെയൊക്കെയിരിക്കെ വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം കാര്യമായി ചര്‍ച്ച ചെയ്യപ്പെടണം. വലിയ വാഗ്ദാനങ്ങളൊന്നും സംസ്ഥാനനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ നല്‍കാനുമാകില്ല. തമിഴ്നാട്ടില്‍ ബിജെപിയെ അകറ്റിനിര്‍ത്താന്‍ എഐഎഡിഎംകെയും ഡിഎംകെയും എന്നും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പുരൈട്ചി തലൈവിയില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുന്ന എഐഎഡിഎംകെ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറായി എന്നത് ശുഭലക്ഷണമാണ്. അത് ദേശീയതലത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും ഗുണകരമാകുന്നതാണ്.

ആകെ പ്രതീക്ഷയുണ്ടായിരുന്ന കര്‍ണാടകയില്‍ നിന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്യമായ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ സീറ്റ് ലഭിച്ച ഒറ്റകക്ഷിയായ ബിജെപിക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത് നാം കണ്ടതാണ്. കോണ്‍ഗ്രസ്സ് – ജനതാദള്‍ (സെക്യുലര്‍) സഖ്യത്തിന് മുന്നില്‍ വഴിമാറുക അല്ലാതെ മറ്റൊരുമാര്‍ഗം കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. കരുത്തുറ്റ ഒറു നേതൃത്വത്തിന്റെ അഭാവമാണ് കര്‍ണാടകയില്‍ ബിജെപിയുടെ കുതിച്ചുചാട്ടത്തിന് തടയിടുന്നത്. നിലവിലെ നേതാവ് യദ്യൂരപ്പ അഴിമതി വിവാദത്തില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടമായി കഴിയുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ യദ്യൂരപ്പയുടെ സുഹൃദ്വലയം പരിമിതമാണ്. ശക്തനായ ഒരു ബദല്‍ നേതാവില്ലാത്തതിനാല്‍ പാര്‍ട്ടിതലപ്പത്ത് യദ്യൂരപ്പ തുടരുകയാണ്.

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നുണ്ട്. കേരളത്തില്‍ താമര വിരിയിച്ച് ആദ്യ നിയസഭാസാമാജികനായി ഒ രാജഗോപാല്‍ സഭയിലെത്തിയത് മാത്രമാണ് നേട്ടം. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക ്വലിയ പ്രതീക്ഷകളൊന്നും കൊണ്ടുനടക്കാനാകില്ല. ശബരിമലയിലൈ സ്ത്രീ പ്രവേശനത്തില്‍ സ്വീകരിച്ച നിലപാട് ഹിന്ദുക്കളെ എങ്ങനെയാണ് സ്വാധീനച്ചതെന്ന് വോട്ട് രാഷ്ട്രീയം മുന്‍നിര്‍ത്തി പ്രവചിക്കാനാകില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംസ്ഥാനത്ത് ബിജപിയുടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെയുള്ള ദേശീയതലത്തിലെ പല നടപടികളുംം വിമര്‍ശിക്കപ്പെടുകയും വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. പ്രബലരായ ഇടത് വലത് മുന്നണികളുമായി സഖ്യമെന്നത് അസംഭവ്യമായ കാര്യവുമാകുമ്പോള്‍ മൂന്നാംമുന്നണി എന്ന ആശയം മാത്രമാണ് മുന്നിലുള്ളത്. എന്‍ഡിഎയുടെ സാധ്യത ഇവിടെയാണ്. പക്ഷേ സഖ്യത്തിലെ പ്രബലകക്ഷിയായ ബിഡിജെഎസുമായി യോജിച്ചുപോകുന്നത് ബിജെപിയെ സംബന്ധിച്ച് പലപ്പോഴും ഭഗീരഥ പ്രയത്നമാണ്.

ഇങ്ങനെയൊക്കെ ഇരിക്കെ മിസോറാമില്‍ നിന്നു രാജി വയ്പ്പിച്ചെത്തിയ കുമ്മനം മത്സരിക്കുന്ന തിരുവനന്തപുരത്തും ശബരിമല വിഷയത്തിന് മുമ്പ് തന്നെ പാര്‍ട്ടിയിലെ ജനപ്രിയ നേതാവായ കെ സുരന്ദ്രേന്‍ മത്സരിക്കുന്ന പത്തനംതിട്ടയിലുമാണ് ബിജെപിയുടെ പ്രതീക്ഷ. മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ വിമര്‍ശിക്കുന്നവരും അതിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയവരും ഒരുപാടുണ്ട്. കാലങ്ങളായി കൊണ്ടുനടക്കുന്ന രാഷ്ട്രീയവും അത് പ്രതിനിധാനം ചെയ്യുന്ന ചിഹ്നവും ഈ ഇടപെടലുകളോടുള്ള പ്രതിഷേധത്തിന് ഉപയോഗിക്കപ്പെടുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button