മലപ്പുറം: ബാല വേലയും ബാലഭിക്ഷാടനവും ബാലചൂഷണവും നിര്‍മാജനം ചെയ്യുന്നതിനായി നടപ്പാക്കുന്ന ശരണബാല്യം പദ്ധതി കാര്യക്ഷമമാക്കുന്നതന് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ചുമതല. ജില്ലാ കലക്ടര്‍ ചെയര്‍മാനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സാമൂഹിക നീതി ഓഫീസര്‍, വനിതാ ശിശു വികസന ഓഫീസര്‍, ലേബര്‍ ഓഫീസര്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഐടിഡിപി പ്രൊജക്ട് ഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവര്‍ അംഗങ്ങളാണ്.
Post Your Comments