വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലീം സംഘടനാ നേതാക്കൾ അറസ്റ്റിൽ. അമേരിക്കയിലെ കാൻസാസ് ജില്ലയിൽ നടന്ന സംഭവത്തിൽ യുണൈറ്റഡ് നേഷൻസ് ഓഫ് ഇസ്ലാം എന്ന സംഘടനയിലെ എട്ട് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച് ബാലവേല ചെയ്യിച്ച ഇവർ കുറ്റക്കാരാണെന്ന് യുഎസ് കോടതി വ്യക്തമാക്കി.
മുസ്ലീം സംഘടനയായ യുണൈറ്റഡ് നേഷൻസ് ഇസ്ലാമിന്റെ മറവിലാണ് കുട്ടികൾക്കെതിരായ ഈ ക്രൂരതകൾ നടന്നത്. എട്ട് വയസ് മുതൽ പ്രായമുള്ള കുട്ടികളെക്കൊണ്ട് 16 മണിക്കൂർ ജോലി ചെയ്യിക്കുകയും ആവശ്യത്തിന് ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് നേരം മാത്രമാണ് ഇവിടെ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നത്. ജോലി ചെയ്തതിന് ഇവർക്ക് ശമ്പളവും നൽകിയിരുന്നില്ല. ജോലിക്കായി കുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് തവണ ബലപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഡാമിന്റെ സ്ഥിതി വഷളാക്കി: പുതിയ ഡാമിനായി വാദിച്ച് കേരളം
മാതാപിതാക്കളിൽ നിന്നും വേർപ്പെടുത്തി കൊണ്ടുവന്ന കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. കഠിനമായ ജോലികൾക്കിടയിൽ ക്ഷീണം മൂലം മയങ്ങി വീഴുന്ന കുട്ടികളെ ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു.കുട്ടികളുടെ യഥാർത്ഥ വയസ് പുറത്ത് പറയരുത് എന്നാണ് ഇവർ നൽകിയിരുന്ന നിർദ്ദേശം. ഇതെല്ലാം അള്ളാഹുവിനോടുള്ള കടമയാണെന്നാണ് നേതാക്കളുടെ ന്യായീകരണം. ഇവിടെ നിന്നും പുറത്തുകടക്കാൻ ശ്രമിച്ചവരെ കൊലപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും നിരവധി കുട്ടികളെ നേതാക്കൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments