ന്യൂഡല്‍ഹി: ഇന്ത്യ നേരത്തെ തന്നെ ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ആര്‍ജ്ജിച്ചിരുന്നുവെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ സാങ്കേതിക വിദ്യ രാജ്യം സ്വായത്തമാക്കിയതാണെന്ന് സമ്മതിച്ച നിര്‍മ്മലാ സീതാരാമന്‍ എന്നാല്‍ പഴയ സര്‍ക്കാരുകള്‍ പരീക്ഷണാനുമതി നല്‍കിയിരുന്നില്ലെന്നും വ്യക്തമാക്കി. 2012 ല്‍ അഗ്‌നി മിസൈല്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഡി ആര്‍ ഡി ഒ അനുമതി തേടിയിരുന്നുവെന്നും എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അത് നല്‍കിയിരുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
മുന്‍സര്‍ക്കാരുകള്‍ ഈ രംഗത്ത് ഒന്നും ചെയ്തിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നുംഅവ പരീക്ഷിക്കാനുള്ള തീരുമാനം 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് എടുത്തതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പരീക്ഷണംകൊണ്ട്് ബഹിരാകാശം മനുഷ്യനിര്‍മ്മിത ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാല്‍ നിറയുന്ന ശവപ്പറമ്പാക്കരുതെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
നിര്‍മ്മല സീതാരാമന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് . ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി നടത്തിയെന്നും 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു
Post Your Comments