Latest NewsNewsIndia

ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പുരോഗതി ഉയർത്തിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

Read Also: ഡോ.റുവൈസ് സ്ത്രീധന വിരുദ്ധ പ്രതി‍ജ്ഞ എടുത്ത എസ്.എഫ്.ഐക്കാരൻ; സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

മറ്റ് സമ്പദ് വ്യവസ്ഥകളുടെ വളർച്ച മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. യുഎസ്, കാനഡ, ഓസ്ട്രേലിയ, ചൈന, തുടങ്ങി പല രാജ്യങ്ങളും പിന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. ജപ്പാന്റെയും ജർമ്മനിയുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ പിറകോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ ഏഴ് ശതമാനം ജിഡിപി വളർച്ചയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് പിന്നിലെ ശക്തി മേക്ക് ഇൻ ഇന്ത്യയും പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികളുമാണ്. ഉത്പാദന മേഖലയാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ 13.9 ശതമാനവും സംഭാവന ചെയ്യുന്നത്. രാജ്യത്തെ കയറ്റുമതിയിലും ഈ മാറ്റം പ്രകടമാണ്. അമേരിക്കൻ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ ഇന്ത്യൻ ഉത്പ്പന്നങ്ങൾ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാം? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button