ഡൽഹി: കേന്ദ്ര സർക്കാരിനെതിരായ മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിമർശനത്തിന് മറുപടിയുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ബിജെപി സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും നയങ്ങൾ ഒന്നും അവർക്ക് മനസിലാകുന്നുപോലുമില്ല എന്നുമായിരുന്നു മുൻ പ്രധാനമന്ത്രിയുടെ വിമർശനം. സിങിന്റെ വിമർശനത്തിന്, ഇന്ത്യയെ സാമ്പത്തികമായി പിറകോട്ടു നടത്തിയ ആളാണ് അദ്ദേഹമെന്നാണ് നിർമ്മല സീതാരാമൻ മറുപടി നൽകുന്നത്.
ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിറകോട്ട് വലിക്കാൻ യുപിഎ ശ്രമിച്ചെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് കാലത്തുള്ള മൻമോഹന്റെ പ്രതികരണം രാജ്യത്തെ പിന്നാക്കമാക്കുന്നതാണെന്നും ധനകാര്യമന്ത്രി ആരോപിച്ചു. ച്ചുമോദിയുടെയും സിങിന്റെയും കാലത്തെ പണപ്പെരുപ്പവും വിദേശനിക്ഷേപവും താരതമ്യം ചെയ്ത മന്ത്രി മൻമോഹന്റെ കാലത്ത് 22 മാസം പണപ്പെരുപ്പം രണ്ട് അക്കത്തിലായിരുന്നുവെന്നും മൂലധനം വിദേശത്തേക്ക് പോയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം മൻമോഹൻ സിങ് ആരോപിച്ചത്. കഴിഞ്ഞ ഏഴര വർഷത്തിനിടെ തങ്ങൾക്ക് സംഭവിച്ച തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ആക്രമിക്കുന്നതിലാണ് ബിജെപി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുൻ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
Post Your Comments