ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോൺഗ്രസ് അധിക്ഷേപിക്കുന്നതിനെക്കാൾ ശക്തമായി ജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി കോൺഗ്രസിന് ആരെയും പരാജയപ്പെടുത്താൻ കഴിയാതെ വരുമ്പോഴെല്ലാം അവർ ഇത്തരത്തിൽ അധിക്ഷേപ സ്വരം ഉയർത്തുന്നുവെന്ന് മന്ത്രി വിമർശിച്ചു.
Read Also: ദിൽഷയ്ക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളിൽ ദിൽഷയെ കുറ്റപ്പെടുത്തി ആരതി പൊടി
കോൺഗ്രസ് ആഗ്രഹിച്ചത് അജണ്ട സൃഷ്ടിക്കാനും കുടുംബത്തിൽ ശ്രദ്ധിക്കാനുമാണ്. അധിക്ഷേപത്തിലും ദുരുപയോഗത്തിലും മാത്രം വിശ്വസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥയാണ് ജയറാം രമേശിന്റെ പ്രസ്താവനയെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും പരാമർശങ്ങൾക്കെതിരെയും നിർമ്മലാ സീതാരാമൻ വിമർശനം ഉന്നയിച്ചു.
ജനങ്ങൾക്കിടയിലെ പ്രധാനമന്ത്രിയുടെ സ്വീകാര്യതയെ ധനമന്ത്രി ഉയർത്തിക്കാട്ടി. ഇത്തരമൊരു പ്രധാനസേവകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. കോൺഗ്രസ് എത്രമാത്രം മോദിയെ അധിക്ഷേപിക്കുന്നുവോ അത്രമാത്രം പൊതുജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
Read Also: ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടൂ : ഗുണങ്ങൾ നിരവധി
Post Your Comments