തിരുവനന്തപുരം: കേന്ദ്രസർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ സഹകരണ ഫെഡറലിസം എന്ന വിഷയത്തിൽ സംസാരിക്കവേയായിരുന്നു നിർമ്മലാ സീതാരാമന്റെ പ്രതികരണം.
തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്. സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ചിലർ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമർശിക്കുന്നു. ആശയസംവാദത്തിന്റെ അന്തരീക്ഷം നിലനിർത്താൻ കേരളം പാടുപെടുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു: 300 ബ്രാൻഡുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ആവശ്യം
Post Your Comments