ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ പാർലിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ന്യൂഡൽഹിയിലെത്തിയ പാർലി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ദശകത്തിൽ ഫ്രാൻസും ഇന്ത്യയും തമ്മിൽ വളരെ ശക്തമായ ബന്ധമാണ് ഉണ്ടായിട്ടുള്ളതെന്നും പ്രതിരോധ രംഗത്തും ആഗോള ഭീകരതയെ നേരിടുന്നതിലും ഫ്രാൻസിനൊപ്പം നിൽക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
റഫാൽ യുദ്ധവിമാനങ്ങളുടെ കൈമാറ്റം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും ഇനിയും യുദ്ധവിമാനങ്ങൾ നൽകാൻ തയ്യാറാണെന്നും പാർലി വ്യക്തമാക്കി. പ്രതിരോധവകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അഫ്ഗാനിലെ സ്ഥിതിഗതികൾ ഇരുകൂട്ടരും വിലയിരുത്തിയിരുന്നു. കൂടാതെ, പസഫിക് മേഖലയിൽ ഇന്ത്യ-ഫ്രഞ്ച് നാവികസേനകളുടെ സംയുക്ത പരിശീലനത്തെയും ദീർഘകാല കരാറുകളെയും കുറിച്ച് ധാരണയിലെത്തിയതായും പ്രതിരോധവകുപ്പ് അറിയിച്ചു
Post Your Comments