ചണ്ഡീഗഡ്: ആസ്ട്രേലിയക്കാരിയായ ഇന്ത്യന്‍ വംശജ പഞ്ചാബിലെ ഫിറോസാബാദില്‍ കൊല്ലപ്പെട്ട നിലയില്‍. നാലു മാസം ഗര്‍ഭിണിയായ രവ്നീത് കൗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെയും കാമുകിയെയും പോലീസ് തിരയുകയാണ്. ആറ് വർഷങ്ങൾക്ക് മുൻപാണ് രവ്നീത് കൗറും ജസ്പ്രീത് സിങ്ങും വിവാഹിതരായത്. നാല് വയസുള്ള മകളോടൊപ്പം ഓസ്‌ട്രേലിയയിലാണ് ഇവർ താമസിക്കുന്നത്.
പിതാവിനെ സന്ദര്‍ശിക്കുന്നതിനായി മാര്‍ച്ച് 14 ന് രവ്നീത് ഇന്ത്യയിലെത്തിയിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്തുകൊണ്ട് വീടിനു പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജസ്പ്രീതിന്റെ കിരണ്‍ജീത് കൗറാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യ ഇന്ത്യയിലേക്ക് വന്നതിനു പിറകെ ജസ്പ്രീത് കാമുകിയെയും ഇന്ത്യയിലേക്ക് അയച്ചെന്നും കൃത്യം നടത്തിയ ശേഷം ഇവർ തിരിച്ച് പോയെന്നുമാണ് റിപ്പോർട്ട്. ഇവരെ സഹായിച്ച തരണ്‍ജീത് കൗര്‍, സന്ദീപ് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments