ഓ ച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സുപ്രധാന രേഖ പുറത്ത് വിട്ടു . പെണ്‍കുട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസരേഖ യാണ് പോലീസിന് ലഭിച്ചത്. രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് വിവരം. രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം 19.09.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായപ്പൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ പ്രതികളുടെ പേരുലുളള പോക്സോ കുറ്റം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു.
അതേസമയം തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും സ്വയം ഇഷ്ടപ്രകാരം പോയതാണെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. യുവാവ് തന്‍റെ ബെെക്ക് വിറ്റ്ക കിട്ടിയ 80000 രൂപയുമായുമാണ് ഇരുവരും പോയിരുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ മറ്റൊരു ആളുമായി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതായും ഇതിനെത്തുടര്‍ന്നാണ് ഇരുവരും പോയതന്നുമാണ് വിവരം.
Post Your Comments