Latest NewsInternational

സിറിയയിലെ മുഴുവന്‍ ഐഎസ് ഭീകരരെയും ഇല്ലാതാക്കിയെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്ക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്രപുസ്.

യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.വൈറ്റ്ഹൗസ് പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറേ ആഴ്ചകളായി ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ എസ്ഡിഎഫ് പോരാടി വരികയായിരുന്നു. ഈ മേഖലയിലുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടോ അതോ കീഴടങ്ങിയെന്നോ വ്യക്തമല്ല.സിറിയയിലെ ഐഎസിന്റെ അവസാന കേന്ദ്രമായ ബാഗൂസിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തെന്നും എന്നാലും പല പോക്കറ്റുകളിലും ഐഎസ് ഭീകരര്‍ തുടരുന്നുണ്ടെന്നും എസ്ഡിഎഫ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button