NewsInternational

ഇലോണ്‍ മസ്‌ക് അനുമതിയില്ലാതെ ഒന്നും ചെയ്യില്ല: ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് ഗവണ്‍മെന്റിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ചുമതലപ്പെടുത്തിയ ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക് തനിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അംഗീകാരമില്ലാതെ
അനുമതിയില്ലാതെ ഇലോണ്‍ മസ്‌കിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല, ചെയ്യുകയുമില്ല എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) അവസാനിപ്പിക്കുമെന്ന് കോടീശ്വരന്‍ പ്രഖ്യാപിച്ചതിന് ശേഷം സര്‍ക്കാരിന്റെ പേയ്മെന്റ് സിസ്റ്റത്തിനുള്ളില്‍ എലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് (DOGE) പ്രവേശനം നല്‍കിയതിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെ തുടര്‍ന്നാണ് ഈ പരാമര്‍ശം.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ട്രംപ്, സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലേക്ക് ടെസ്ല സിഇഒയ്ക്ക് പ്രവേശനം നല്‍കില്ലെന്നും പറഞ്ഞു.

‘നല്ലതല്ലെന്ന് കരുതുന്ന ആളുകളെ വിട്ടയക്കാന്‍ മാത്രമേ ഇലോണിന് അവകാശമുള്ളൂ, നമ്മള്‍ അദ്ദേഹത്തോട് യോജിക്കുകയാണെങ്കില്‍ മാത്രം. ഇലോണിന് ഞങ്ങളുടെ അംഗീകാരമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല, ചെയ്യുകയുമില്ല. ഉചിതമായിടത്ത് ഞങ്ങള്‍ അദ്ദേഹത്തിന് അംഗീകാരം നല്‍കും, ഉചിതമല്ലാത്തിടത്ത് ഞങ്ങള്‍ അത് ചെയ്യില്ല, ഒരു സംഘര്‍ഷമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നിടത്ത്, ഞങ്ങള്‍ അദ്ദേഹത്തെ അതിനടുത്തേക്ക് പോകാന്‍ അനുവദിക്കില്ല,’ ട്രംപ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button