![](/wp-content/uploads/2024/11/election-donald-trump-ap-lv-240922_1727023178962_hpmain_16x9.jpg)
വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പുനര്‍നാമകരണം ചെയ്ത ഗള്‍ഫ് ഓഫ് അമേരിക്കയെ, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രതിദിന വാര്‍ത്ത സമ്മേളനത്തില്‍ നിന്നും പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്നുമാണ് എപിയുടെ മാധ്യമ പ്രവര്‍ത്തകരെ അനിശ്ചിത കാലത്തേക്ക് വിലക്കിയത് . വൈറ്റ് ഹൗസിന്റെ നടപടിയെ അസോസിയേറ്റഡ് പ്രസ്സും വൈറ്റ് ഹൌസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനും അപലപിച്ചു.
Read Also: വനിതാ കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രമ പരാതി: ഐപിഎസുകാരനെ പിന്തുണച്ച് ഭാര്യ
അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നാലെ ഗൂഗിള്‍ മാപ്‌സ് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പേര് മാറ്റിയിരുന്നു. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വാത്താ ഏജന്‍സികള്‍ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൗസ് വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം എപിയുടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പങ്കെടുക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്. എപി പേര് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്നാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്ലര്‍ ബുഡോവിച്ച് പറഞ്ഞത്.
Post Your Comments