മസ്കറ്റ്: മസ്ക്കറ്റില്‍ പനിയെ തുടര്‍ന്ന് രണ്ട് ബാലികമാര്‍ മരിച്ചു. തൃശൂര്‍ പാടൂര്‍ തൊയക്കാവ് പണിക്കവീട്ടില്‍ ഷിജാസിന്റെ മകള്‍ രണ്ടര വയസുള്ള ഇഷ , തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്ബ് സ്വദേശി റമ്ബത്ത് കണ്ടി റിസയുടെയും ജസ്നയുടെയും മകള്‍ ഫാത്തിമ (6) എന്നിവരാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇഷയെ മസ്കറ്റ് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പനി തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമായത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഫാത്തിമ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
Post Your Comments