KeralaLatest News

സി.പി.എമ്മുകാരെ ഞെട്ടിച്ച്‌ അന്‍വറിന്റെ തേടല്‍ : വോട്ട് ചോദ്യം ഇങ്ങനെ

മലപ്പുറം•പൊന്നാനിയിലെ ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വറിന്റെ വോട്ട് ചോദ്യത്തില്‍ അമ്പരന്നിരിക്കുകയാണ് സി.പി.എമ്മുകാര്‍ അടക്കമുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. കാരണം അന്‍വര്‍ വോട്ട് ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയ്ക്കാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സർക്കാർ രൂപീകരിക്കാൻ വോട്ട് ചോദിച്ചാണ് അന്‍വര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്.

മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാൻ ഇടതുപക്ഷം ജയിക്കണമെന്നാണ് അന്‍വര്‍ വോട്ടര്‍മാരോട് പറയുന്നത്. ഇടതുപക്ഷം പിന്തുണക്കുന്ന സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുക എന്നും അന്‍വര്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായായിരുന്നു അന്‍വറിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡി.ഐ.സി ജില്ലാ വൈസ് പ്രസിഡന്റായി. ഒടുവില്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോഴും തിരികെ പോകാന്‍ അന്‍വര്‍ തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചുകയറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button