തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ വിളിച്ച മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി ചൊവ്വാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം ചര്‍ച്ചയിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
സഭാതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് സുപ്രിം കോടതി തീര്‍പ്പ് കല്‍പിച്ചതാണെന്നും ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. അല്ലാതെയുള്ള ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യാക്കോബായ സഭ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റ മധ്യസ്ഥ ശ്രമങ്ങള്‍ വഴിമുട്ടി.
Post Your Comments