Latest NewsNewsIndia

താലിബാന്‍ വിഷയം, ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തിന് തുടക്കം : പങ്കെടുക്കാതെ ചൈനയും പാകിസ്ഥാനും

ന്യൂഡല്‍ഹി : താലിബാന്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തിന് ന്യൂഡല്‍ഹിയില്‍ തുടക്കമായി. എന്നാല്‍, ഏഴ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാനും ചൈനയും വിട്ടുനിന്നിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചര്‍ച്ചയ്ക്ക് അധ്യക്ഷത വഹിക്കുന്നത്.

Read Also : കാമുകിയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തു: കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

റഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ഖ്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തോടെയും ധാരണയോടേയും പ്രവര്‍ത്തിക്കേണ്ട സമയമായെന്ന് അജിത് ഡോവല്‍ പറഞ്ഞു. ഇത് അഫ്ഗാന്‍ ജനങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും ഉപകാരപ്പെടുമെന്നും അജിത് ഡോവല്‍ പറഞ്ഞു.

അതേസമയം, അഫ്ഗാനില്‍ മയക്കുമരുന്ന് കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചതായി താജിക്കിസ്ഥാന്‍ പ്രതിനിധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button