
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് ക്യൂബൻ കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ഭാര്യയിലുണ്ടായ കുട്ടികള്‍ മാത്രമെ ഉള്ളൂവെന്നായിരുന്നു മറഡോണ ഇത്രയും കാലം വാദിച്ചിരുന്നത്. ഇപ്പോൾ മറഡോണയ്‌ക്ക് ഔദ്യോഗികമായി എട്ട് മക്കളാണുള്ളത്.
2000 മുതല്‍ 2005 വരെ ക്യൂബയില്‍ ചികിത്സയിലായിരുന്നു മറഡോണ. 20 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2003 ലാണ് മറഡോണയും മുന്‍ ഭാര്യ ക്ലോഡിയ വില്‍ഫെനയും വേര്‍പിരിഞ്ഞത്. ജിയാനിയ(29), ഡാല്‍മ(31) എന്നിവരാണ് മക്കള്‍. പിന്നീട് ഡീഗോ ജൂനിയര്‍(32), ജാന (22) എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. വെറോണിക ഒജേഡയുമായുള്ള ബന്ധത്തിലുണ്ടായ ആറുവയസ്സുകാരന്‍ ഡീഗോ ഫെര്‍ണാണ്ടോയും മറഡോണയുടെ മകനാണ്.
Post Your Comments